ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ സൗജന്യ വെബിനാര്‍ നാളെ

FD

കൊച്ചി: കേരളത്തിലെ പ്രമുഖ ഫിനാന്‍ഷ്യല്‍ കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനമായ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സി.എ. വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു.
ഞായറാഴ്ച വൈകിട്ട് ഏഴിന് നടക്കുന്ന വെബിനാറില്‍ സി.എ. രേവതി രാജയും പ്രൊഫ. സി.എ. ദവാല്‍ പുരോഹിതും ക്ലാസുകള്‍ നയിക്കും.

ആദ്യമായാണ് ദവാല്‍ പുരോഹിത് കേരളത്തിലെ ഫിനാന്‍ഷ്യല്‍ കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനത്തിന് വേണ്ടി ക്ലാസ് എടുക്കുന്നത്. സി.എ. വിഷ്ണു കമ്മത്ത്, സി.എ. ദീപിക ബാബുരാജ് കെ. എന്നിവരും വെബിനാറില്‍ പങ്കെടുക്കും.വെബിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ https://us02web.zoom.us/meeting/register/tZEvc-6uqjstE9AqHrqZARPBnhEJUA7jGIpD എന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 7356577077.