ഉന്നത വിദ്യാഭ്യാസവും മലബാറിലെ സ്ത്രീകളും' : ത്രിദിന ദേശീയ വെബിനാർ 29 ന്‌ ആരംഭിക്കും

ത്രിദിന ദേശീയ വെബിനാർ 29 ന്‌ ആരംഭിക്കും
 

മലപ്പുറം : ഉന്നത വിദ്യാഭ്യാസവും മലബാറിലെ സ്ത്രീകളും എന്ന വിഷയത്തിൽ വാഴയൂർ സാഫി ഇസ് ലാമിക് സ്റ്റഡീസ് വിഭാഗവും, കോട്ടക്കൽ സൈത്തൂൻ ഇൻറർനാഷനൽ ഗേൾസ്‌ കാമ്പസും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ വെബിനാർ 29 ശനി രാവിലെ പത്തിന് ആരംഭിക്കും.

സാഫി പ്രിൻസിപ്പൽ പ്രൊഫ. ഇപി ഇമ്പിച്ചിക്കോയയുടെ അധ്യക്ഷതയിൽ,

കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസലറും, ആസാം യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും.

ഡൽഹി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ പ്ലാനിംഗ് ആൻറ് അഡ്മിനിസ്ട്രേഷൻ പ്രൊഫസർ ശ്രിമതി എ.ശ്രീവാസ്തവ മുഖ്യപ്രഭാഷണം നടത്തും.

വാഴയൂർ സാഫി ട്രാൻസ്ഫോർമേഷൻ സമിതി പ്രസിഡന്റ് സി.എച്ച് അബ്ദുൽ റഹീം, സൈത്തൂൻ കാമ്പസ് പ്രിൻസിപ്പൽ ഡോ. മുഈനുദ്ദീൻ എന്നിവർ സംസാരിക്കും.

വിവിധ സെഷനുകളിൽ,

അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്റർ ഡയറക്ടർ ഡോ. കെ പി ഫൈസൽ, ഫാറൂഖ് കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ.ടി മുഹമ്മദ് അലി, മലേഷ്യ

ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി  വിദ്യാഭ്യാസ വിഭാഗത്തിലെ അസി. പ്രൊഫസർ ഡോ. ജാഫർ പറമ്പൂർ, വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ഡോ. നജ്ദ, ന്യൂ ഡൽഹിയിലെ വുമൺസ് മാനിഫെസ്റ്റോ ജനറൽ സെക്രട്ടറി ഡോ. ശർനാസ് മുത്തു,  മലപ്പുറം മഅദിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് റിഹാബിലിറ്റേഷൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എഫ് ഫാത്തിമ റിനി, കൊൽക്കത്ത ആലിയ സർവകലാശാല അസിസ്റ്റന്റ് ലൈബ്രേറിയൻ ഡോ.ഇ.സലാഹുദ്ദീൻ, മമ്പാട് എം ഇ എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ കെ അബ്ദുൽ വാഹിദ്, ആതവനാട് ശിഹാബ് തങ്ങൾ വിമൻസ് കോളേജിലെ കെ മുഹമ്മദ്‌, മലപ്പുറം ഗവണ്മെന്റ് വനിതാ കോളേജ് ഇസ്ലാമിക ചരിത്ര വിഭാഗം തലവൻ  ഡോ. കെ ടി മുഹമ്മദ്‌ ഹാരിസ്, സിയാസ് ചരിത്ര വിഭാഗം തലവൻ മുഹമ്മദ് കാമിൽ എന്നിവർ അക്കാദമിക പ്രഭാഷണങ്ങൾ നടത്തും. ആറ് സെഷനുകളിൽ ആയി 40 ഗവേഷണ പ്രബന്ധങ്ങൾ  അവതരിപ്പിക്കും.

മലബാറിലെ ന്യുനപക്ഷ ദളിത് പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പെടെ സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ പുരോഗതി,  നിലവിലുള്ള അവസരങ്ങൾ, പുതിയ പ്രതീക്ഷകൾ, വെല്ലുവിളികൾ തുടങ്ങിയവ വെബിനാറിൽ ചർച്ചക്ക് വിധേയമാക്കും. സാഫി ഇൻസറ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ദശദിന ദേശീയ അക്കാദമിക് അമൽഗമിന്റെ ഭാഗമായാണ് ത്രിദിന വെബിനാർ നടക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ്പ് നമ്പർ:

- 8547860333.