എച്ച്പി സ്‌കൂള്‍ കോച്ച് ഡിജിറ്റല്‍ ലേണിങ്ങ് സൊലൂഷന്‍ അവതരിപ്പിച്ചു

HP introduced HP School Coach digital learning platform Inbox
കൊച്ചി- അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി എച്ച് പി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്  (എഐ) അധിഷ്ടിതമായ ഡിജിറ്റല്‍ പാഠ്യ പദ്ധതി അവതരിപ്പിച്ചു. പഠന-വികസന ഗ്രൂപ്പായ മിറായ് പാര്‍ട്ണേഴ്സുമായി സഹകരിച്ചാണ് എച്ച്പി സ്‌കൂള്‍ കോച്ച് എന്ന ഡിജിറ്റല്‍ ലേണിങ്ങ് സൊലൂഷന്‍ നിര്‍മിച്ചത്. പ്രോഗ്രാമിന്റെ ടീച്ചിങ്ങ് ടെക്നോളജികള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ സംയോജിപ്പിക്കും. അതിന്റെ ഫലമായി മികച്ച അധ്യാപനം, പഠന അനുഭവം എന്നിവ ലഭിക്കും. മൂന്ന് പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, മുതിര്‍ന്ന നേതൃത്വ ടീമുകള്‍ എന്നിവരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് എച്ച്പി സ്‌കൂള്‍ കോച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പ്രീ സ്‌കൂള്‍ മുതല്‍ പ്‌ളസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ പരിശീലന വിഭാഗത്തിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കും എച്ച്പി സ്‌കൂള്‍ കോച്ച് ഡിജിറ്റല്‍ പഠനത്തിനായി ഉപയോഗിക്കാം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കുമായി സ്‌കൂള്‍ ഗുണനിലവാരം ഉറപ്പാക്കാനും മെച്ചപ്പെടുത്താനും  എച്ച്പി സ്‌കൂള്‍ കോച്ച്  സഹായിക്കും. ഡിജിറ്റല്‍ അധ്യാപനത്തിനും പഠനത്തിനും ഡിജിറ്റല്‍ പെഡഗോഗിയുടെ പ്രൊഫഷണല്‍ വികസനവുമുണ്ട്.

 നിലവിലുണ്ടായിരുന്ന ഭൗതിക ക്ലാസ് മുറികളില്‍ നിന്ന് വ്യാപകമായി ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുന്നതിനൊപ്പം, എച്ച്പിയുടെ പുതിയ ഡിജിറ്റല്‍ പഠന പരിഹാരങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു ഡിജിറ്റല്‍ പഠനാന്തരീക്ഷത്തിലേക്ക് മാറുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് 24/7 അറിവ്, കോഴ്സുകള്‍, സഹകരണ വിഭവങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം വാഗ്ദാനം ചെയ്യുന്നതിനും സഹായിക്കുന്നു. വിദൂര, ക്ലാസ് റൂം പഠനത്തിനായി  ഉപയോഗിക്കാനും ഇത് സ്‌കൂളുകളെ പ്രാപ്തമാക്കും. എച്ച്പിയുടെ സാക്ഷരതാ അറ്റെയ്ന്‍മെന്റ് കോച്ച് എഐ ഗവേഷണം ഉപയോഗിച്ച് ഒരു പഠിതാവിന്റെ പ്രായത്തിനനുസരിച്ച് വായിക്കാനും മനസിലാക്കാനുമുള്ള കഴിവ് കൃത്യമായി വിലയിരുത്തുന്നു. എച്ച്പി സ്‌കൂള്‍ കോച്ച് എന്‍ഡ് ടു എന്‍ഡ് ട്രാക്കിംഗ് പ്രാപ്തമാക്കുന്നു. അതിനാല്‍ അദ്ധ്യപകര്‍ക്കും മാതാപിതാക്കള്‍ക്കും എപ്പോള്‍ വേണമെങ്കിലും കുട്ടികളുടെ പഠന പുരോഗതി ട്രാക്ക് ചെയ്യാന്‍ കഴിയും. എച്ച്പി സ്‌കൂള്‍ കോച്ചിന്റെ സൗജന്യ ഡെമോ ലഭ്യമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് കാര്യക്ഷമവും ആകര്‍ഷകവും ക്രിയാത്മകവുമായ ഹൈബ്രിഡ് പഠനാനുഭവം നല്‍കുന്നതിന് ശരിയായ ഉപകരണങ്ങളിലേക്കും പരിഹാരങ്ങളിലേക്കുമുള്ള പ്രവേശനം അത്യന്താപേക്ഷിതമാണ്. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അവരുടെ പഠന ലക്ഷ്യങ്ങള്‍ നേടന്നുതിനും ഇന്ത്യയിലെ പഠനത്തിന്റെ ഭാവി മാറ്റുന്നതിനും സഹായിക്കുന്ന സാങ്കേതിക പരിഹാരങ്ങള്‍ നവീകരിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നത് എച്ച്പിയ്ക്ക് അഭിമാനകരമായ നേട്ടമാണ്' - എച്ച്പി ഇന്ത്യ മാര്‍ക്കറ്റ് എംഡി കേതന്‍ പേട്ടല്‍ പറഞ്ഞു.