അറബിക് റിസർച്ച് ജേർണലിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

C

കാര്യവട്ടം: കേരള സർവകലാശാലയുടെ അറബി വിഭാഗം പുറത്തിറക്കുന്ന അറബിക് റിസർച്ച് ജേർണലിലേക്ക് (മജല്ല കൈരള) പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. അറബി സാഹിത്യം, ഭാഷ, കല, സംസ്‌കാരം, ആഗോളതലത്തിലുള്ള സാഹിത്യ സ്‌കൂളുകൾ, ഭാഷാസാഹിത്യ പ്രവർത്തനങ്ങൾ, ഭാഷാപഠനത്തിലെ ന്യുതന ട്രെൻഡുകൾ എന്നീ വിഷയങ്ങളെ അധികരിച്ച് അറബിയിലും ഇംഗ്ലീഷിലും പ്രബന്ധങ്ങൾ തയ്യാറാക്കാവുന്നതാണ്.

 സൂക്ഷ്മപരിശോധനയ്ക്ക് വിധയമായിട്ടായിരിക്കും പ്രബന്ധങ്ങൾ പ്രകാശനത്തിനായി തിരഞ്ഞെടുക്കുന്നത്. വിലാസം: majallakairala@gmail.com പ്രബന്ധങ്ങൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 15. പ്രബന്ധങ്ങൾക്ക് വേണ്ട നിബന്ധനകൾ www.arabicku.in/en/majalla-kairala എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.