കണ്ണൂർ സർവകലാശാല; പുതിയ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

kannur university
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള മഞ്ചേശ്വരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2021-22 അധ്യയന വർഷം തുടങ്ങുന്നതിന് അനുമതി ലഭിച്ച B.A. English with Journalism, M. Com. Finance എന്നീ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന് ബന്ധപ്പെട്ട കോളേജിലേക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്.

2021-22 അധ്യയന വർഷത്തെ യു.ജി/പി.ജി പ്രോസ്പെക്ടസ് അടിസ്ഥാനമാക്കിയാണ് അഡ്മിഷൻ നടത്തുന്നത്. താത്പര്യമുള്ളവർ, അപേക്ഷകൾ കോളേജ് നിഷ്കർഷിക്കുന്നത് പ്രകാരം ഓഫ് ലൈൻ ആയോ ഓൺ ലൈൻ ആയോ കോളേജില്‍ സമർപ്പിക്കേണ്ടതാണ്. 

രജിസ്‌ട്രേഷൻ ഫീ ജനറൽ വിഭാഗത്തിന് 420 രൂപയും, എസ് സി/എസ് ടി വിഭാഗത്തിന് യുജിക്ക് 250യും  പിജിക്ക് 100 രൂപയും SBI Collect Kannur University മുഖാന്തരം അടക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 20.10.2021 ആണ്. കോളേജ് അഡ്മിഷന്‍ 25.10.2021 മുതൽ 28.10.2021 വരെയാണ്. വിശദ വിവരങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെടാവുന്നതാണ്. Ph:04998-215615, e-mail id : casmanjeswaram.ihrd@gmail.com.