കേരള എൻട്രൻസ് പരീക്ഷ തീയതി പ്രഖ്യാപിച്ചു

A

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:  കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​നു ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രവേശന പരീക്ഷാ കമ്മീഷണറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. രാ​​​വി​​​ലെ 10 മു​​​ത​​​ൽ 12.30 വ​​​രെ പേ​​​പ്പ​​​ർ ഒ​​​ന്ന് - ഫി​​​സി​​​ക്സ് ആ​​​ൻ​​​ഡ് കെ​​​മി​​​സ്ട്രി​. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30 മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ പേ​​​പ്പ​​​ർ ര​​​ണ്ട് - മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്.

2021 ജൂലൈ 21 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ (KEAM - 2021) ആഗസ്റ്റ് 5 ന് നടത്തുന്നതിന് ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രിയും, പ്രവേശന പരീക്ഷാ കമ്മീഷണറുമായി  നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനിച്ചുവെന്ന് വാർത്താക്കുറിപ്പിൽ പ്രവേശനപരീക്ഷാ കമ്മീഷണർ അറിയിച്ചു.