മീഡിയ അക്കാദമി ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ പരീക്ഷാഫലം

KERALA MEDIA ACADSEMY

കൊച്ചി: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ നാലാം ബാച്ച് ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. കൊച്ചിയിലെ അക്കാദമി ആസ്ഥാനത്ത് നടന്ന കോഴ്സില്‍ അരവിന്ദ് വി.എ, ശരത്ചന്ദ്രന്‍ പി., ആഷിഷ് യു. എന്നിവർക്കാണ് യഥാക്രമം ഒന്നുമുതല്‍ മൂന്നുവരെ റാങ്കുകൾ. 

തിരുവനന്തപുരം സബ്സെന്ററില്‍ നടന്ന കോഴ്സില്‍ ഒന്നാം റാങ്ക് എസ്. അഖില്‍ സുന്ദറിനാണ്.  ആകാശ് എസ്. കുമാര്‍, പ്രശാന്ത് പി. എന്നിവര്‍ രണ്ടാം റാങ്ക് പങ്കിട്ടു. എസ്. സൂരജിനാണ് മൂന്നാം റാങ്ക് .