നീറ്റ് പരീക്ഷ: ‌പരിഷ്കരിച്ച അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ

h

ന്യൂഡൽഹി;നാളെ നടക്കുന്ന ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ പരിഷ്‌കരിച്ച അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാക്കി. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ നിന്ന് പുതിയ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിറ്റ് കാര്‍ഡ് നേരത്തേ തന്നെ എടുത്തിരുന്നവര്‍ പുതിയതു ഡൗണ്‍ലോഡ് ചെയ്യണമെന്ന് നിര്‍ദേശമുണ്ട്.

ഔദ്യോഗിക വെബ്‌സൈറ്റായ h-ttp://ntaneet.nic.in സന്ദര്‍ശിച്ച്‌ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിറ്റ് കാര്‍ഡ് കൈവശമില്ലാത്തവരെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ല. നേരത്തേ വന്ന അഡ്മിറ്റ് കാര്‍ഡിന്റെ രണ്ടാം പേജില്‍ മറ്റു വിവരങ്ങള്‍ മറഞ്ഞുപോകാതെ പോസ്റ്റ് കാര്‍ഡ് സൈസ് (6ഃ4) കളര്‍ ഫോട്ടോ ഒട്ടിക്കാന്‍ പ്രയാസമുണ്ടായിരുന്നു. ഇതിനാലാണ് പുതുക്കിയ കാര്‍ഡ് ലഭ്യമാക്കിയിരിക്കുന്നത്.

എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്‌എംഎസ്, ബിയുഎംഎസ്, ബിഎച്ച്‌എംഎസ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നീറ്റ്.