നീറ്റ്​ 2021 പരീക്ഷ തീയതിയിൽ മാറ്റമില്ല; പരീക്ഷ സെപ്റ്റംബര്‍ 12ന്

3r

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്​ 2021 പരീക്ഷ തീയതിയിൽ മാറ്റമില്ല. പരീക്ഷ നീട്ടിവെക്കണമെന്ന്​ ഹരജി സുപ്രീംകോടതി തള്ളി.സെപ്​റ്റംബർ 12നാണ്​ നീറ്റ്​ പരീക്ഷ. ലക്ഷകണക്കിന്​ വിദ്യാർഥികൾ കഠിനമായ പരിശ്രമം നടത്തുന്ന സമയത്ത്​ പരീക്ഷ മാറ്റാനാകില്ലെന്നും​ ഇക്കാര്യത്തിൽ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

തൊട്ടടുത്ത ദിവസങ്ങളിലായി പരീക്ഷ അഡ്​മിറ്റ്​ കാർഡ്​ പ്രസിദ്ധീകരിക്കും. neet.nta.nic.in ലൂടെ അഡ്​മിറ്റ്​ കാർഡ്​ ഡൗൺലോഡ്​ ചെയ്യാം. കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​​ങ്ങ​ളി​ലേ​ക്കാ​ൾ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചിട്ടുണ്ട്​. രാജ്യത്ത്​ 14 ലക്ഷത്തോളം വിദ്യാർഥികൾ എഴുതുന്ന പ്രവേശന പരീക്ഷയാണ്​ നീറ്റ്​.