പ്ലസ് വണ്‍ പ്രവേശനം; അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

പ്ലസ് വണ്‍ പ്രവേശനം; കാൻഡിഡേറ്റ്​ ലോഗിൻ വെള്ളിയാഴ്​ച വൈകീട്ട് അവസാനിക്കും
 

 
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം ആറ് വരെയാണ് സമയപരിധി നീട്ടിയത്. മറ്റന്നാൾ ആയിരുന്നു അവസാന തീയ്യതി. ട്രയൽ അലോട്ട്മെന്റ് ഏഴാം തീയതിയിൽ നിന്ന് പതിമൂന്നാം തീയതിയിലേക്കും, ആദ്യ അലോട്ട്മെന്റ് 13ൽ നിന്ന് 22ലേക്കും മാറ്റി. ക്ലാസുകൾ എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ ഇത് വരെ തീരുമാനം ആയിട്ടില്ല. 

നേരത്തെ ഏ​ഴ്​ ജി​ല്ല​ക​ളി​ലെ സ​ര്‍​ക്കാ​ര്‍, എ​യ്​​ഡ​ഡ്​ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​ക​ളി​ല്‍ പ്ല​സ്​ വ​ണ്‍ കോ​ഴ്​​സി​ന്​ 20 ശ​ത​മാ​നം ആ​നു​​പാ​തി​ക സീ​റ്റ്​ വ​ര്‍​ധ​ന​ക്ക്​ മ​ന്ത്രി​സ​ഭ അംഗീകാരം നല്‍കിയിരുന്നു. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍കോ​ട് ജി​ല്ല​ക​ളി​ലാ​ണ്​ സീ​റ്റ്​ വ​ര്‍​ധി​ക്കു​ക. എ​ല്ലാ ബാ​ച്ചു​ക​ളി​ലും സീ​റ്റ്​ വ​ര്‍​ധ​ന ബാ​ധ​ക​മാ​യി​രി​ക്കും. മ​റ്റ്​ ഏ​ഴ്​ ജി​ല്ല​ക​ളി​ല്‍ പ​ത്ത്​ ശ​ത​മാ​നം സീ​റ്റ്​ വ​ര്‍​ധ​ന​ക്ക്​​ ശി​പാ​ര്‍​ശ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​വ​ശ്യ​ക​ത നോ​ക്കി​യാ​വും തീ​രു​മാ​നം.

പ്ലസ്​ വണ്‍ പ്രവേശനം പുതുക്കിയ ഷെഡ്യൂള്‍

ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം ആരംഭിക്കുന്ന തീയതി: 24/08/2021
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം അവസാന തീയതി: 08/09/2021
ട്രയല്‍ അലോട്ട്​മെന്‍റ്​ തീയതി: 13/09/2021
ആദ്യ അലോട്ട്​മെന്‍റ്​ തീയതി: 22/09/2021
മുഖ്യ അലോട്ട്​മെന്‍റ്​ അവസാനിക്കുന്ന തീയതി: 18/10/2021