പി.​ആ​ർ ജി​ജോ​യ് കെ.​ആ​ർ നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ

google news
PR Jijoy KR Narayanan Institute Director
 

തി​രു​വ​ന്ത​പു​രം: കോ​ട്ട​യം കെ.​ആ​ർ നാ​രാ​യ​ണ​ൻ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്സി​ന്‍റെ ഡ​യ​റ​ക്ട​റാ​യി പൂന ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ (എ​ഫ്ടി​ഐ​ഐ) ച​ല​ച്ചി​ത്ര​വി​ഭാ​ഗം ഡീ​നി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന പി ​ആ​ർ. ജി​ജോ​യി​യെ നി​യ​മി​ച്ച​താ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ ബി​ന്ദു അ​റി​യി​ച്ചു.

ച​ല​ച്ചി​ത്ര-​നാ​ട​ക പ്ര​വ​ർ​ത്ത​ക​നും ന​ട​നു​മാ​യ ജി​ജോ​യ്, പൂന ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അ​ഭി​ന​യ വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​ണ്. വി​ഖ്യാ​ത ച​ല​ച്ചി​ത്ര​കാ​ര​ൻ സ​യീ​ദ് മി​ർ​സ​യെ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ച​തി​നു പി​ന്നാ​ലെ​യാണ് പു​തി​യ ഡ​യ​റ​ക്ട​ർ നി​യ​മ​നം.

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ൽ നി​ന്ന് തി​യ​റ്റ​ർ ആ​ർ​ട്സി​ൽ ബി​രു​ദം നേ​ടി​യ ജി​ജോ​യ്, പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് റാ​ങ്കോ​ടെ ഡ്രാ​മ ആ​ൻ​ഡ് തി​യേ​റ്റ​ർ ആ​ർ​ട്സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും എം​ഫി​ലും നേ​ടി​യി​ട്ടു​ണ്ട്. നാ​ല് വ​ൻ​ക​ര​ക​ളി​ലാ​യി 400 അ​ന്താ​രാ​ഷ്ട്ര നാ​ട​ക​മേ​ള​ക​ളി​ൽ അ​ഭി​നേ​താ​വാ​യി പ​ങ്കാ​ളി​യാ​യി.

നാ​ലു വ​ർ​ഷം സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ൽ അ​ധ്യാ​പ​ക​നു​മാ​യി​രു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​ണ്. കേ​ന്ദ്ര സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ജൂ​നി​യ​ർ ഫെ​ല്ലോ​ഷി​പ്പും കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ യു​വ ക​ലാ​കാ​ര സ്കോ​ള​ർ​ഷി​പ്പും നേ​ടി​യി​ട്ടു​ള്ള ജി​ജോ​യ് 2014 മു​ത​ൽ എ​ഫ്ടി​ഐ​ഐ അ​ധ്യാ​പ​ക​നാ​ണ്.

   
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ യുവ കലാകാര സ്‌കോളര്‍ഷിപ്പും നേടിയിട്ടുള്ള ജിജോയ് 2014 മുതല്‍ എഫ്.ടി.ഐ.ഐ അധ്യാപകനാണ്. ഇന്ത്യക്കകത്തും പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലും അഭിനയ ശില്പശാലകള്‍ നയിച്ചതടക്കം അന്താരാഷ്ട്രതലത്തില്‍ പ്രവൃത്തിപരിചയമുള്ള ജിജോയിയുടെ നിയമനം കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും ചലച്ചിത്രപഠിതാക്കള്‍ക്കും മുതല്‍ക്കൂട്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി മന്ത്രി ഡോ. ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു.

Tags