എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ബുധനാഴ്ച ഉച്ചയ്ക്ക് 2ന്

sslc


തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​നു പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്ര​ഖ്യാ​പി​ക്കും. ഇ​തോ​ടൊ​പ്പം ടി​എ​ച്ച്എ​സ്എ​ൽ​സി, ടി​എ​ച്ച്എ​സ്എ​ൽ​സി (ഹി​യ​റിം​ഗ് ഇം​പേ​ർ​ഡ്), എ​സ്എ​സ്എ​ൽ​സി (ഹി​യ​റിം​ഗ് ഇം​പേ​ർ​ഡ്), എ​എ​ച്ച്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​വും പ്ര​ഖ്യാ​പി​ക്കും.

ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in എ​ന്നീ വെ​ബ് സൈ​റ്റു​ക​ളി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ല​ഭി​ക്കും. എ​സ്എ​സ്എ​ൽ​സി (എ​ച്ച്ഐ) ഫ​ലം http://sslchiexam.kerala.gov.in ലും ​ടി​എ​ച്ച്എ​സ്എ​ൽ​സി (എ​ച്ച്ഐ) ഫ​ലം http:/thslchiexam.kerala.gov.in ലും ​ടി​എ​ച്ച്എ​സ്എ​ൽ​സി ഫ​ലം http://thslcexam.kerala.gov.in ലും ​എ​എ​ച്ച്എ​സ്എ​ൽ​സി ഫ​ലം http://ahslcexam.kerala.gov.in ലും ​ല​ഭ്യ​മാ​കു​മെ​ന്ന് പ​രീ​ക്ഷാ​ഭ​വ​ൻ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.