കണ്ണൂര്‍: ടിസിഎസ് റൂറല്‍ ഐടി ക്വിസിന്റെ 24-ാമത് പതിപ്പിനായി ഇന്ത്യയിലെ മുഴുവന്‍ മേഖലകളില്‍ നിന്നും രജിസ്‌ട്രേഷന്‍ ക്ഷണിച്ചതായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസും കര്‍ണാടക സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ്, ഐടി, ബിടി, ശാസ്ത്ര സാങ്കേതികവിദ്യാ വകുപ്പും അറിയിച്ചു. ബെംഗലൂരു ടെക് സമ്മിറ്റ് 2023-ന്റെ ഭാഗമായായിരിക്കും ടിസിഎസ് റൂറല്‍ ഐടി ക്വിസ് നടത്തപ്പെടുക.
ചെറിയ പട്ടണങ്ങളിലും ജില്ലകളിലും നിന്നുള്ള 8 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെയാണ് ഇതില്‍ പങ്കെടുക്കാനായി പ്രോല്‍സാഹിപ്പിക്കുന്നത്. സിറ്റി കോര്‍പറേഷന്‍ പരിധികളിലെ സ്‌കൂളുകളില്‍ നിന്നുള്ളവര്‍ക്ക് ക്വിസില്‍ പങ്കെടുക്കാനാവില്ല. ഇന്ത്യയിലെമ്പാടുമായി എട്ട് മേഖലാ ഫൈനലുകളാവും ഉണ്ടാകുക. ഓരോ മേഖലാ ഫൈനലുകളിലെ വിജയികളേയും നവംബറില്‍ ബെംഗലൂരുവില്‍ നടത്തുന്ന ദേശീയ ഫൈനല്‍സിനു ക്ഷണിക്കും.
READ ALSO…..ഉജ്ജീവന്‍ ബാങ്ക് മാക്സിമ സേവിങ്സ് അക്കൗണ്ടുകളും ബിസിനസ് മാക്സിമ കറണ്ട് അക്കൗണ്ടുകളും അവതരിപ്പിച്ചു
എല്ലാ മേഖലാ ജേതാക്കള്‍ക്കും 10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും രണ്ടാം സ്ഥാനക്കാര്‍ക്ക് 7,000 രൂപയുടെ വൗച്ചറുകളും ലഭിക്കും. മത്സരത്തിലെ ദേശീയ ജേതാവിന് ഒരു ലക്ഷം രൂപയുടെ ടിസിഎസ് എജ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ് സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയുടെ സ്‌കോളര്‍ഷിപും ലഭിക്കും. എല്ലാ നാഷണല്‍, മേഖലാ ഫൈനലിസ്റ്റുകള്‍ക്കും സമ്മാനങ്ങള്‍ ലഭിക്കും. ക്വിസിനായി https://iur.ls/tcsruralitquiz2023reg എന്ന വെബ്‌സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് 2023 സെപ്റ്റംബര്‍ 21-നു മുന്‍പായി രജിസ്റ്റര്‍ ചെയ്യാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം