2021-2022 വർഷത്തെ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് 15 വരെ അപേക്ഷിക്കാം

post matric scholarship

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തെ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോരിറ്റി സ്റ്റുഡന്റസ് സ്‌കിം, ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്, സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ 15 വരെ ഓണ്‍ലൈനായി സ്വീകരിക്കും.അപേക്ഷിക്കുന്നതിന് വേണ്ടി സംസ്ഥാനത്തെ ബന്ധപ്പെട്ട മുഴുവന്‍ ഇന്‍സ്റ്റിറ്റിയൂട്ട് നോഡല്‍ ഓഫിസര്‍ (ഐഎന്‍ഒ) മാരും അവരവരുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച്‌ നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ (എന്‍എസ്പി) കെവൈസി രജിസ്‌ട്രേഷന്‍ എത്രയും വേഗം എടുക്കണം. 

പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റി സ്റ്റുഡന്റ്‌സ് സ്‌കിം ഫ്രഷ്, റിന്യൂവല്‍ അപേക്ഷകര്‍ക്ക് തൊട്ട് മുന്‍വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണമെന്ന വ്യവസ്ഥയില്‍ ഈ അധ്യയന വര്‍ഷം ഇളവുനല്‍കിയിട്ടുണ്ട്. കെവൈസി രജിസ്‌ട്രേഷന്‍ എടുക്കാത്ത ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്ക് എന്‍എസ്പി വഴി വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സമര്‍പ്പിക്കാനാവില്ല.

ആധാര്‍ കാര്‍ഡില്‍ വ്യത്യാസങ്ങള്‍ വന്നിട്ടുള്ളവര്‍ക്ക് റിന്യൂവല്‍ അപേക്ഷ സമര്‍പ്പിക്കാം.അപേക്ഷ സമര്‍പ്പണം, കെവൈസി രജിസ്‌ട്രേഷന്‍ സ്‌കോളര്‍ഷിപ്പിന്റെ മാനദണ്ഡങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ www.dcescholarship.kerala.gov.in ല്‍ ലഭിക്കും.