ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ തല്ലി നാനാ പടേക്കര്‍

google news
sd

chungath new advt

ബോളിവുഡിലെ മികച്ച നടന്മാരിലൊരാളാണ് നാനാ പടേക്കര്‍. നാളുകളായ് സിനിമയില്‍നിന്ന് വിട്ടുനിന്ന അദ്ദേഹം ഈയിടെ വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ‘വാക്‌സിന്‍ വാറി’ലൂടെ തിരിച്ചെത്തിയിരുന്നു. എന്നാല്‍ എക്‌സില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലൂടെ അദ്ദേഹം ഇപ്പോള്‍ വിമര്‍ശനം നേരിടുന്നത്.

തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ നാനാ പടേക്കര്‍ തല്ലിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. വാരണാസിയിലാണ് സംഭവം നടന്നത്. ഗദര്‍ 2 എന്ന ചിത്രത്തിനുശേഷം അനില്‍ ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയില്‍ നടന്നുവരികയാണ്. കോസ്റ്റ്യൂമില്‍ നില്‍ക്കുന്ന തന്റെ അടുത്തേക്ക് ഫോണുമായെത്തിയ ആരാധകന്റെ കഴുത്തിന് പിന്നില്‍ നാനാ പടേക്കര്‍ അടിക്കുകയായിരുന്നു.

തുടര്‍ന്ന് ഈ യുവാവിനെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിനുപിടിച്ചുതന്നെ വലിച്ചിഴച്ച് സ്ഥലത്തുനിന്നും മാറ്റുകയായിരുന്നു. അധികംവൈകാതെ തന്നെ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു.

2018-ല്‍ നടി തനുശ്രീ ദത്ത ഉന്നയിച്ച മീടൂ ആരോപണത്തിന് ശേഷമാണ് നാനാ പടേക്കര്‍ സിനിമയില്‍നിന്ന് മാറിന്ന്ത്. ആരോപണമുന്നയിച്ചതിന് തൊട്ടുപിന്നാലെ നാനാ പടേക്കര്‍ക്കെതിരെ നടി പരാതി നല്‍കുകയും ചെയ്തിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags