1000 അടി നീളം; നടൻ സിമ്പുവിന്റെ ബാനര്‍ നീക്കം ചെയ്ത് പൊലീസ്

google news
3
മധുരയിൽ നടൻ സിമ്പുവിന്റെ ആയിരം അടി നീളമുള്ള ബാനർ നീക്കം ചെയ്ത് തമിഴ്നാട് പൊലീസ്. സിമ്പുവിന്റേതായി റിലീസിനൊരുങ്ങിന്ന ‘മഹാ’ എന്ന ചിത്രത്തിൻ്റെ ബാനർ ആണ് ആരാധകർ സ്ഥാപിച്ചത്. അനുമതിയില്ലാതെയാണ് ബാനർ സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇത് നീക്കം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഹൻസിക മൊട്‍വാനി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘മഹാ’. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹായിൽ അതിഥി വേഷത്തിലാണ് സിമ്പു എത്തുന്നത്. ജൂലൈ 22ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജിബ്രാൻ ആണ് ‘മഹാ’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Tags