'കോബ്ര'യുടെ 20 മിനുട്ട് വെട്ടിക്കുറച്ചു

cobra
 ചിയാൻ വിക്രം നായകനായ കോബ്ര തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് . ചിത്രത്തിനു ദൈര്‍ഘ്യം കൂടുതലാണെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിൽ പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കള്‍  'കോബ്ര'യുടെ ദൈര്‍ഘ്യം  20 മിനുട്ട് വെട്ടിക്കുറച്ചു . മാറ്റം വരുത്തിയ പുതിയ പതിപ്പ് ഇന്ന് വൈകിട്ട് മുതല്‍ പ്രദർശിപ്പിക്കും. 

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ചിത്രത്തിന് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്റെ അരങ്ങേറ്റ ചിത്രമെന്ന സവിശേഷതയും ഉണ്ട് . മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.
എ. ആര്‍ റഹ്‌മാന്‍ ആണ് 'കോബ്ര'യുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കെ എസ് രവികുമാര്‍, ആനന്ദ്രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്രാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. 

കേരളത്തില്‍ നിന്ന് ചിത്രം ആദ്യദിനം നേടിയത് 1.25 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടില്‍ ഈ വര്‍ഷത്തെ തമിഴ് റിലീസുകളിലെ ടോപ്പ് 5 ഓപണിംഗുകളിലും ചിത്രം ഇടംപിടിച്ചു.