മിസ് ദിവ യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കി 23കാരി;ഹർനാസ് കൗർ സന്ധുവിന്റെ പിൻഗാമി

mis diva universe
 

മിസ് ദിവ യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കി ദിവിത റായ്. കഴിഞ്ഞ വർഷത്തെ മിസ് ദിവാ യൂണിവേഴ്‌സും വിശ്വസുന്ദരിയുമായ ഹർനാസ് കൗർ സന്ധു ​ദിവിതയെ കിരീടമണിയിച്ചു. കർണാടകയിൽ നിന്നുള്ള 23കാരിയാണ് ദിവിത. മിസ് ദിവ സൗന്ദര്യവേദിയിലെ 10-ാമത് വിജയിയാണ് ദിവിത റായ്. ദിവിത 71-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. 

"ഒടുവിൽ എന്റെ തലയിൽ ഈ കിരീടം ഉണ്ട്. ഇത് അവിശ്വസനീയമാണ്, എനിക്ക് ശരിക്കും വാക്കുകളില്ല. ഇത് ക്രേസിയാണ്," എന്നാണ് മിസ് ദിവ യൂണിവേഴ്സ് 2022 പട്ടം ചൂടിയശേഷം ദിവിത പറഞ്ഞു. 

കർണാടകയിൽ ജനിച്ച ദിവിത ഇന്ത്യയിലെ വിവധ ന​ഗരങ്ങളിൽ നിന്നായാണ്വി തന്റെ ദ്യാഭ്യാസം പൂർത്തിയാക്കിയത്. ആർക്കിടെക്റ്റും മോഡലുമായ ദിവിതയ്ക്ക് ബാഡ്മിന്റൺ, ബാസ്‌ക്കറ്റ്‌ബോൾ, പെയിന്റിംഗ്, വായന തുടങ്ങിയവയിൽ താത്പര്യമുണ്ട്.