വിവാഹിതയാണെന്ന് പറയാതെ പ്രണയം നടിച്ച് 30 ലക്ഷം രൂപ തട്ടി; നടിക്കെതിരെ പരാതി

divya
 വിവാഹിതയാണെന്ന കാര്യം മറച്ചുവച്ച് പ്രണയം നടിച്ച്  30 ലക്ഷം രൂപ തട്ടിയ നടി ദിവ്യാ ഭാരതിക്കെതിരെ തട്ടിപ്പ് പരാതി. യൂട്യൂബർ ആനന്ദരാജ് ആണ് പൊലീസിൽ നൽകിയ പരാതി നൽകിയത് .

കൊടൈകനാൽ സ്വദേശിയായ ആനന്ദരാജ് കവിതകളുമായി ബന്ധപ്പെട്ടാണ് വിഡിയോകൾ പോസ്റ്റ് ചെയ്യുന്നത്. ഈ വിഡിയോയിൽ അഭിനയിക്കുമോ എന്നാവശ്യപ്പെട്ടാണ് ദിവ്യ  ഭാരതിയെ സമീപിക്കുന്നത്.തുടർന്ന് ഇരുവരുടെയും  സൗഹൃദം പ്രണയമായെന്നും വിവാഹക്കാര്യം പറയുമ്പോൾ താരം ഒഴിഞ്ഞുമാറുമായിരുന്നുവെന്നും ആനന്ദരാജ് പറയുന്നു. പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയാണ്  


 30 ലക്ഷം ഇയാളിൽ നിന്നും ദിവ്യാ ഭാരതി തട്ടിയെടുത്തുവെന്നും പരാതി ഉണ്ട്. പിന്നീടാണ് ദിവ്യ വിവാഹിതയാണെന്നും ഈ സത്യം മറച്ചുവച്ച് തന്നെ കബിളിപ്പിക്കുകയാണെന്നും ആനന്ദരാജ് മനസിലാക്കുന്നത്.