ദുൽഖർ സൽമാൻ ചിത്രത്തിന് എ സർട്ടിഫിക്കറ്റ്

dulquar

ആര്‍ ബാല്‍ക്കിയുടെ 'ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്' സെപ്റ്റംബര്‍ 23-ന് റിലീസിന് എത്തും.  സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്. വയലന്‍സ് കൂടുതലുള്ളത് കൊണ്ടാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നാണ് സൂചന. 

വിമര്‍ശനങ്ങളും നിഷേധാത്മകമായ നിരൂപണങ്ങളും അനുഭവിക്കുന്ന ഒരു കലാകാരന്റെ വേദനയാണ് റൊമാന്റിക് സൈക്കോളജിക്കല്‍ ആയ ഛുപ് പറയുന്നത്. ദുല്‍ഖര്‍ സല്‍മാനും സണ്ണി ഡിയോളുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

തെന്നിന്ത്യയിന്‍ സിനിമകളില്‍ നിന്നും ഇപ്പോള്‍ ബോളിവുഡിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമായി ദുല്‍ഖര്‍ വളര്‍ന്നു കഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. നടന് പുറമെ മികച്ച ഗായകനും നിര്‍മാതാവും കൂടെയാണ് അദ്ദേഹം. 

 ശ്രേയ ധന്വന്തരി,  പൂജാ ഭട്ട് എന്നിവരാണ് ചുപ്പിലെ പവര്‍-പാക്ക്ഡ് അഭിനേതാക്കള്‍. ആര്‍.ബാല്‍ക്കിയാണ് ഛുപ് എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.  ഡോ. ജയന്തിലാല്‍ ഗാഡ (പെന്‍ സ്റ്റുഡിയോ) ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിക്കുന്നത്. പെന്‍ മരുതര്‍ ആണ് ചിത്രം അഖിലേന്ത്യാതലത്തില്‍ വിതരണം ചെയ്യുന്നത്.