'നല്ല സമയ'ത്തിന്' 'എ' സർട്ടിഫിക്കറ്റ് ;ഒമർ ലുലു ചിത്രം ഉടൻ തിയറ്ററുകളിൽ

omarlulu
 

'നല്ല സമയ'ത്തിന്റെ സെൻസറിം​ഗ് പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ച് സംവിധായകൻ ഒമർ ലുലു. ചിത്രത്തിന് ക്ലീൻ 'എ' സർട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും ട്രെയിലർ ഇന്ന് വൈകുന്നേരം 7.30ന് പുറത്തുവിടുമെന്നും ഒമർ ലുലു അറിയിച്ചു.  

'നല്ല സമയം സെൻസറിം​ഗ് കഴിഞ്ഞു. ക്ലീൻ 'എ' സർട്ടിഫിക്കറ്റ്, ട്രെയിലർ ഇന്ന് 7.30ന്. സിനിമ തിയറ്ററുകളിൽ നവംബർ 25ന് റിലീസ്. അങ്ങനെ എന്റെ ആദ്യത്തെ എ പടം ലോഡിം​ഗ്',എന്നാണ്  സെൻസറിം​ഗ് വിവരം പങ്കുവച്ച് ഒമൽ ലുലു ഫേസ്ബുക്കിൽ കുറിച്ചത്. ഒമർ ലുലുവിന്‍റെ അഞ്ചാമത്തെ ചിത്രമാണിത്.

ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്.ഫണ്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇര്‍ഷാദ് അലി ആണ്നായകൻ .നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ചിത്രത്തിൽ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.