ശബരിമല ദര്‍ശനത്തിനായി നടന്‍ ദിലീപ്

dileep
 നടന്‍ ദിലീപ് അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയില്‍ .വ്യാഴാഴ്ച രാത്രിയാണ് ദിലീപ് ശബരിമലയില്‍ എത്തിയത്. സുഹൃത്ത് ശരത്തും ഒപ്പമുണ്ടായിരുന്നു. ഇന്നലെ രാത്രി ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ തങ്ങിയ ദിലീപ് ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ദര്‍ശനത്തിന് എത്തിയത്. പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയ അദ്ദേഹം മേല്‍ശാന്തിയേയും തന്ത്രിയേയും നേരില്‍ കാണുകയും ചെയ്തു. 


കഴിഞ്ഞ ഏപ്രില്‍ മാസവും ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. അതേസമയം അരുണ്‍ ഗോപി ഒരുക്കുന്ന 'ബാന്ദ്ര'യാണ് ദിലീപിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. 'രാമലീല' എന്ന വിജയ ചിത്രത്തിന് ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ബാന്ദ്ര എത്തുന്നത്. തെന്നിന്ത്യന്‍ താരം തമന്നയാണ് ദിലീപിന്റെ നായികയായി എത്തുന്നത്.