എ.ആർ.റഹ്മാനു വേണ്ടി പാട്ടെഴുതി നടന്‍ നീരജ് മാധവ്

google news
neeraj madhav
 


എ.ആർ.റഹ്മാനു വേണ്ടി പാട്ടെഴുതി പാടിയതിന്റെ സന്തോഷവുമായി  നടന്‍ നീരജ് മാധവ്.  എ.ആർ.റഹ്മാന്റെ സംഗീതത്തിൽ റാപ് ഗാനത്തിനു വരികളെഴുതി ആലപിച്ചതോടെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്ന് നിറവേറ്റുകയാണ് നീരജ് മാധവ് പറയുന്നത്. ചിമ്പു–ഗൗതം മേനോൻ ചിത്രം ‘വെന്തു തനിന്തതു കാടി’നു വേണ്ടിയാണ് നീരജ്  പാട്ട് എഴുതിയത് . നടന്റെ തമിഴ് അഭിനയ അരങ്ങേറ്റചിത്രം കൂടിയാണ് ‘വെന്തു തനിന്തതു കാട്’.

നീരജ് മാധവിന്റെ പോസ്റ്റ്  
‘അതെ, എ.ആർ.റഹ്മാൻ സാറിനു വേണ്ടി ഞാൻ ഒരു പാട്ടെഴുതി പാടിയിരിക്കുന്നു. സ്വപ്നങ്ങൾക്കായി പരിശ്രമിക്കുക. അപ്പോഴത് യാഥാർഥ്യമാകും. ഇത് ആരോടും പറയാതിരിക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി. വെന്തു തനിന്തതു കാട് ഇതിനകം കണ്ടവർക്ക് ഇക്കാര്യം മനസ്സിലായിട്ടുണ്ടാകും. ഇപ്പോൾ എനിക്കിത് ലോകത്തോടു വിളിച്ചുപറയാനാകും. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിൽ എ.ആർ.റഹ്മാനു വേണ്ടി ചില വരികൾ അദ്ദേഹത്തിന്റെ മുൻപിൽ ആലപിക്കാനുള്ള അവസരം എനിക്കു ലഭിച്ചു. അദ്ദേഹത്തിനൊപ്പം സ്റ്റുഡിയോയിലിരുന്ന സമയം ശരിക്കുമൊരു ഫാൻബോയ് നിമിഷമായിരുന്നു. വെന്തു തനിന്തതു കാട് ഇപ്പോൾ തിയറ്ററുകളിലെത്തിക്കഴിഞ്ഞു. ഒരു നടൻ, റാപ്പർ എന്നീ നിലകളിൽ എന്റെ തമിഴ് സിനിമാ അരങ്ങേറ്റം’.

Tags