വാഹനാപകടത്തിൽ നടി കല്യാണി മരിച്ചു

kalyni
 

തുജ്യാത് ജീവ് റംഗീല എന്ന ടിവി സീരിയലിലൂടെ പ്രശസ്തയായ  മറാത്തി നടി കല്യാണി കുരാലെ ജാദവ് വാഹനാപകടത്തില്‍ മരിച്ചു.കോലാപൂരില്‍ വെച്ചായിരുന്നു അപകടം.  കല്യാണി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.  ശനിയാഴ്ച വൈകുന്നേരം തന്റെ റെസ്റ്റോറന്റ് പൂട്ടിയ ശേഷം വീട്ടിലേയ്ക്ക് മടങ്ങും വഴി സാംഗ്ലി-കോലാപൂര്‍ ഹൈവേയിലെ ഹലോണ്ടിയില്‍ വെച്ചാണ് കല്യാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് നടിയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ദഖഞ്ച രാജ ജ്യോതിബ, തുജ്യ ജീവ് റംഗീല എന്നീ പരിപാടികളിലാണ് കല്യാണി അവസാനമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. നിരവധി ടെലിവിഷന്‍ പരിപാടികളിലും സീരിയലുകളിളെയെല്ലാം അഭിനേത്രി ആയിരുന്നു . അപകടത്തിൽ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും മോട്ടോര്‍ വാഹന നിയമത്തിലെയും വകുപ്പുകള്‍ ചുമത്തി ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കോലാപൂര്‍ പോലീസ് അറിയിച്ചു.