2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്ന് മത്സരിക്കാൻ തയ്യാർ ;നടി കങ്കണ റണാവത്ത്

kangana
 

രാഷ്ട്രീയത്തിൽ ചേരുമെന്ന സൂചന നൽകി കങ്കണ. രാഷ്ട്രീയത്തിൽ പ്രവേശിച്ച് പൊതുസേവനം ചെയ്യാൻ തയ്യാറാണോ എന്ന ചോദ്യത്തിന്, എല്ലാത്തരം പങ്കാളിത്തത്തിനും താൻ തയാറാണെന്ന് നടി മറുപടി നൽകി. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്ന് മത്സരിക്കാൻ താൻ തയ്യാറാണെന്ന് നടി കങ്കണ റണാവത്ത്. ജനങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ, ബിജെപി അവസരം നൽകിയാൽ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാണെന്ന് താരം പറഞ്ഞു.

ഹിമാചൽ പ്രദേശിലെ ആളുകൾ തനിക്ക് സേവിക്കാൻ അവസരം നൽകിയാൽ അത് വളരെ മികച്ചതായിരിക്കുമെന്നും താരം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച താരം അദ്ദേഹത്തെ 'മഹാപുരുഷ്' എന്ന് വിളിക്കുകയും ചെയ്തു."പ്രധാനമന്ത്രി മോദിയും രാഹുൽ ഗാന്ധിയും പ്രതിയോഗികളാണെന്നത് സങ്കടകരമാണ്. പക്ഷേ, തനിക്ക് എതിരാളിയില്ലെന്ന് മോദിജിക്ക് അറിയാം'' എന്നും കങ്കണ പറഞ്ഞു. 

എഎപിയുടെ  വ്യാജ വാഗ്ദാനങ്ങളിൽ ഹിമാചൽ പ്രദേശ് വീഴില്ല എന്ന് കങ്കണ പറഞ്ഞു. ഹിമാചലിലെ ജനങ്ങൾക്ക് അവരുടേതായ സൗരോർജ്ജമുണ്ട്, പച്ചക്കറികൾ സ്വയം വിളയിക്കുന്നു. ഹിമാചലിൽ എഎപിയുടെസൗജന്യങ്ങൾ പ്രവർത്തിക്കില്ലെന്നും കങ്കണ പറഞ്ഞു.