നടി നിമിഷ സജയൻ 14 ലക്ഷത്തിലധികം രൂപയുടെ വരുമാനം മറച്ചുവെച്ചു;പിശക് സംഭവിച്ചതായി സമ്മതിച്ചു

nimisha sajyan
 

നടി നിമിഷ സജയൻ പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം മറച്ചുവെച്ചെന്ന് സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ബിജെപി നേതാവ് സന്ദീപ് വാര്യരാണ് പുറത്തുവിട്ടത്. 

''പ്രമുഖ നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജൻസ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവർക്ക് സമൻസ് നൽകുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായർ ഹാജരാവുകയും ചെയ്തു. വരുമാനം രേഖപ്പെടുത്തിയതിൽ പിശക് സംഭവിച്ചതായി അവർ സമ്മതിച്ചു. എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ നിമിഷ സജയൻ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്. ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണരുടെ അന്വേഷണ റിപ്പോർട്ട്.