'ദി കാശ്മീർ ഫയൽ'സിന് ശേഷം 'ദി വാക്സിൻ വാറു'മായി വിവേക് അഗ്നിഹോത്രി

vaccine war
 

 'ദി കാശ്മീർ ഫയൽ'സിന് ശേഷം 'ദി വാക്സിൻ വാർ'എന്ന ചിത്രവുമായി സംവിധായകൻ വിവേക് ​​അഗ്നിഹോത്രി.തന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് സംവിധായകൻ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.  2023 ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ 11 ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. 

'നിങ്ങൾ അറിയാത്ത ഒരു യുദ്ധത്തിന്റെ അവിശ്വസനീയമായ യഥാർത്ഥ കഥ. അതിന്റെ ശാസ്ത്രവും ധൈര്യവും മഹത്തായ ഇന്ത്യൻ മൂല്യങ്ങളും കൊണ്ട് വിജയിച്ചു.'' എന്ന കുറിപ്പോടുകൂടിയാണ് വിവേക് ​​അഗ്നിഹോത്രി ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. 

ഇന്ത്യയിൽ നിർമ്മിച്ച കോവിഡ് -19 വാക്സിൻ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദി, ഇംഗ്ലീഷ്, ബംഗ്ലാ, പഞ്ചാബി, ഭോജ്പുരി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഗുജറാത്തി, മറാത്തി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമ 11 ഇന്ത്യൻ ഭാഷകളിൽ റിലീസ് ചെയ്യുന്നതെന്നും ഇത് എന്നതിൽ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെ ഒന്നായി സമന്വയിപ്പിക്കാൻ സഹായിക്കുന്നതിനുള്ള ഞങ്ങളുടെ എളിയ സംരംഭമാണെന്നും വിവേക് പറഞ്ഞു.