ഏജൻറ് ടീന ഇനി മെഗാസ്റ്റാറിനോടൊപ്പം

mamootty
 

കമല്‍ഹാസന്‍ നായകനായ 'വിക്രം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ 'ഏജന്റ് ടീന' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച  തമിഴ് നടി വാസന്തി അടുത്തതായി അഭിനയിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം.വിക്രമിലെ  ഏജന്റ്  'ടീന' എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം വാസന്തിയും അഭിനയിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള വാസന്തിയുടെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 'ആറാട്ടി'നു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക .സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാരായി എത്തുന്നത് .ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം  തുടങ്ങിയവരും അഭിനയിക്കുന്നു. പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്.