ഇന്ത്യൻ മോണാലിസ എന്ന് ആരാധകർ;വൈറലായി അഹാനയുടെ ഫോട്ടോഷൂട്ട്

ahana
 സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള നടിയാണ് അഹാന കൃഷ്ണ.  ഇപ്പോൾ അഹാന പങ്കുവെച്ച ഒരു ഫോട്ടോഷൂട്ട് ആണ്  വൈറലായി മാറുന്നത് .ചിത്രത്തിൽ അഹാനയെ കാണുമ്പോൾ മൊണാലിസയെ പോലെയുണ്ട് എന്നാണ് ആരാധകർ പറയുന്നത് .

ഇന്ത്യൻ മോണാലിസ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത് .കൂടാതെ ഗ്രീക്ക് ദേവത ആയും ഈ ചിത്രത്തിനെ സാമ്യം ഉണ്ടെന്നാണ് ആരാധകർ പറയുന്നത് .ഫോട്ടോഗ്രാഫറായ ജിപ്സൺ ആണ് അഹാനയുടെ ചിത്രങ്ങൾ പകർത്തിയത് .സാംസൺ ലീ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ ഇരുപത്തി നാല് ലക്ഷത്തോളം ഫോളോവേഴ്സ് ആണ് അഹാനയ്ക്ക് ഉള്ളത്. കൂടാതെ യൂട്യൂബ് വ്‌ളോഗർ കൂടിയാണ് അഹാന കൃഷ്ണ .അഭിനയത്തിനു പുറമേ സംഗീത സംവിധായികയും കൂടിയാണ് താരം. അഹാന സംവിധാനം ചെയ്ത തോന്നൽ എന്ന മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമായിരുന്നു നേടിയിരുന്നത്.