ഷൂട്ടിംഗിൽ മെഡലുകൾ സ്വന്തമാക്കി അജിത്

shooting
 

തമിഴ്‌നാട് റൈഫിൾ ഷൂട്ടിംഗ് ചാംപ്യൻഷിപ്പിൽ ആറ് മെഡലുകൾ സ്വന്തമാക്കി നടൻ അജിത്. ത്രിച്ചിയിൽ നടന്ന 47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിംഗ് ചാംപ്യൻഷിപ്പിലാണ് അജിത്തിന്റെ മെഡൽ നേട്ടം. നാല് സ്വർണവും രണ്ട് വെങ്കലവും ഷൂട്ടിങ്ങിൽ താരം സ്വന്തമാക്കി.

കഴിഞ്ഞ വർഷം ചെന്നൈയിൽ നടന്ന ഷൂട്ടിംഗ് ചാംപ്യൻഷിപ്പിലും ആറ് സ്വർണ മെഡലുകൾ അജിത്ത് സ്വന്തമാക്കിയിരുന്നു. 2019ൽ നടന്ന ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്നു അജിത്. തമിഴ്‌നാടിന്റെ വിവിധ ജില്ലകളില്‍ നിന്നായി 850ൽ അധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പിലായിരുന്നു അജിത്ത് ആറ് മെഡലുകൾ സ്വന്തമാക്കിയത്.