അക്ഷയ് കുമാറിന്റെ 'രാംസേതു’ ദീപാവലിക്ക് എത്തും

ramsethu
 അക്ഷയ് കുമാർ നായകനായെത്തുന്ന  രാംസേതു എന്ന പുതിയ ചിത്രം ഈ വർഷം ദീപാവലിക്ക് തീയറ്ററുകളിൽ റിലീസിനെത്തും. അക്ഷയ് കുമാർ തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാമിലൂടെ ഇതിനെകുറിച്ച്  അറിയിച്ചത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഇമേജും അക്ഷയ് കുമാർ പങ്കുവച്ചു. അക്ഷയ് കുമാറിനൊപ്പം ജാക്വലിൻ ഫെർനാണ്ടസും നുസ്റത് ബറൂച്ചയും ചിത്രത്തിൽ പകേന്ദ്ര കഥാപാത്രങ്ങളാകുന്നു.

ലൈക്ക പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എൻ്റർടൈന്മെൻ്റ് എന്നിവർക്കൊപ്പം ആമസോൺ പ്രൈം വിഡിയോയും ചിത്രത്തിൻ്റെ നിർമാതാവാണ്. ഇത് ആദ്യമായാണ് പ്രൈം വിഡിയോ സിനിമാ നിർമാണ മേഖലയിലേക്ക് കടക്കുന്നത്. അഭിഷേക് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നായകൻ അക്ഷയ് കുമാർ അടക്കം 45 അണിയറ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ചിത്രീകരണം നിർത്തിയിരുന്നു.