ത്രില്ലടിപ്പിക്കാന്‍ 'ആളങ്കം': ട്രെയ്‌ലര്‍ കാണാം

alankam
 


ലുക്മാന്‍ അവറാന്‍, ഗോകുലന്‍, ജാഫര്‍ ഇടുക്കി, സുധി കോപ്പ തുടങ്ങിയവര്‍ ഒന്നിക്കുന്ന പുതിയ ത്രില്ലര്‍ ചിത്രമാണ് ആളങ്കം. ഷാനി ഖാദര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ശരണ്യ ആര്‍, മാമുക്കോയ, കലാഭവന്‍ ഹനീഫ്, കബീര്‍ കാദിര്‍, രമ്യ സുരേഷ്, ഗീതി സംഗീത തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജനുവരി അവസാനം തിയറ്റര്‍ റിലീസായി എത്തുന്ന സിനിമയുടെ  റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 


സിയാദ് ഇന്ത്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാജി അമ്പലത്ത്, ബെറ്റി സതീഷ് റാവല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം സമീര്‍ ഹഖ് നിര്‍വ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പി റഷീദ്, സംഗീതം പകരുന്നത് കിരണ്‍ ജോസ്, എഡിറ്റിംഗ് നിഷാദ് യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുകേഷ് തൃപ്പൂണിത്തുറ, കലാസംവിധാനം ഇന്ദുലാല്‍ കാവീട്, മേക്കപ്പ് നരസിംഹ സ്വാമി, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, സ്റ്റില്‍സ് അനൂപ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍ റിയാസ് വൈറ്റ്മാര്‍ക്കര്‍, പശ്ചാത്തല സംഗീതം അനില്‍ ജോണ്‍സണ്‍, നൃത്ത സംവിധാനം ഇംതിയാസ്, കളറിസ്റ്റ് ശ്രീക് വാരിയര്‍, സൗണ്ട് ഡിസൈനര്‍ അരുണ്‍ രാമവര്‍മ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, പ്രോജക്ട് ഡിസൈനര്‍ അനൂപ് കൃഷ്ണ, പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ സുധീഷ് കുമാര്‍, ഷാജി വലിയമ്പ്ര, വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍ ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്. പി ആര്‍ ഒ- എ എസ് ദിനേശ്.