താരസുന്ദരികളെല്ലാം ഒറ്റ ഫ്രെയിമിൽ;ലിസിക്ക് നന്ദി

lissy

മലയാളത്തിന്റെ താരസുന്ദരിമാരെല്ലാം ഒന്നിച്ചു ചേർന്ന ഒരു രാത്രിയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരസുന്ദരികളെ ഒന്നിച്ച് ഒരു ഫ്രെയ്മിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകരും.  

ലിസിയാണ് താരങ്ങൾക്കായി പാർട്ടി ഒരുക്കിയത്. ലിസിയുടെ വീട്ടിൽ വച്ചു നടത്തിയ പാർട്ടിയിൽ കീർത്തി സുരേഷ്, പാർവതി, റീമ കല്ലിങ്കൽ, അതിഥി ബാലൻ, കല്യാണി പ്രിയ ദർശൻ, അന്ന ബെൻ, പ്രയാ​ഗ മാർട്ടിൻ, എന്നിവരാണ് പങ്കെടുത്തത്. മനോഹരമായ മനുഷ്യർക്കൊപ്പം മനോഹരമായ രാത്രി എന്ന അടിക്കുറിപ്പിലാണ് കീർത്തി ചിത്രങ്ങൾ പങ്കുവച്ചത്. താരങ്ങൾ ലിസിക്ക് നന്ദി പറഞ്ഞ് കൊണ്ട്  ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.