വീ വാണ്ട് പുഷ്പ-2 ;ബാനറുമായി അല്ലു അര്‍ജുന്‍ ആരാധകര്‍ തെരുവിലിൽ

we want pushpa 2
 

വീ വാണ്ട് പുഷ്പ-2 എന്നെഴുതിയ ബാനറുമായി  അല്ലു അര്‍ജുന്‍ ആരാധകര്‍ തെരുവിലിൽ . അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ രണ്ടാം ഭാഗമുണ്ടാകുമെന്ന് പറഞ്ഞാണ് പുറത്തിറങ്ങിയത്. പുഷ്പ രണ്ടിന്റെ ചിത്രീകരണം ഉടനുണ്ടാകുമെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ നിന്ന് ഇത് സംബന്ധിച്ച് യാതൊരു അപ്‌ഡേറ്റും  സാഹചര്യത്തിലാണ് ആരധകർ ബാനറുമായി തെരുവിലിറങ്ങിയത്. മഹാരാഷ്ട്രയിലും യുഎഇയിലും പത്തനംതിട്ടയിലുമെല്ലാം ആരാധകര്‍ ബാനറുമായി ഒത്തുകൂടുന്നതിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

റിലീസ് ചെയ്ത ആദ്യദിനം തന്നെ റെക്കോര്‍ഡ് കളക്ഷൻ ആണ്  പുഷ്പ: ദി റൈസ് നേടിയത്. ഒന്നാം ഭാഗത്തെ കടത്തിവെട്ടുന്ന വിധത്തിലാകും രണ്ടാം ഭാഗമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു.