കളങ്കപ്പെടുന്നത് ഡബ്ല്യുസിസിയിലൂടെ സ്ത്രീത്വത്തിന് പുരോഗതി എന്ന പ്രതീക്ഷകൂടിയാണ്;ഡബ്ല്യൂസിസിയോട് പടവെട്ട് ടീം

liju
 

പടവെട്ട്  സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണക്ക് എതിരെ ഉയർന്ന പീഡന പരാതിയുടെ സാഹചര്യത്തിൽ  നടിയും സംവിധായകയുമായ ​ഗീതു മോഹൻദാസിന് എതിരെ പരാതിയുമായി പടവെട്ട് ടീം. ചിത്രത്തിന്റെ ​ഗീതു മോഹൻദാസ് വേട്ടയാടുകയായിരുന്നു എന്നാണ് ഇവരുടെ ആരോപണം. 


പടവെട്ട്  ടീമിന്റെ പോസ്റ്റ് 

‘‘സത്യം ഡബ്ല്യുസിസി അറിയണം. ഗീതുമോഹൻദാസിനെതിരെ സംവിധായകൻ ലിജു കൃഷ്ണയും പടവെട്ടിന്റെ അണിയറ പ്രവർത്തകരും വെളിപ്പെടുത്തിയ സത്യങ്ങൾ കള്ളമാണെന്ന് പറയുന്നതിന്റെ ഔചിത്യം ഡബ്ല്യുസിസി വ്യക്തമാക്കണം. എന്ത് അടിസ്ഥാനത്തിലാണ് ഈ മറുപടി ഒരു സംഘടന എന്ന നിലയിൽ നിങ്ങൾ പൊതുജങ്ങളോട് പങ്കിടുന്നത്..? ഒരു ആരോപണം ഉണ്ടാകുമ്പോൾ ആരോപണ വിധേയരെയും അത് ഉന്നയിക്കുന്നവരെയും ഒരുപോലെ കേൾക്കുക എന്ന മര്യാദ പാലിക്കപ്പെടേണ്ടതാണ്. ഇന്നേവരെ പടവെട്ട് സിനിമയുടെ അണിയറ പ്രവർത്തകരെ ഡബ്ല്യുസിസി എന്ന സംഘടനയുടെ ഭാഗത്തുനിന്നും ആരും വിളിക്കുകയോ ബന്ധപ്പെടുകയോചെയ്തിട്ടില്ല.  

തികച്ചും ഏകപഷീയമായ നിലപാടും വിചാരണയും ഒരു പൊതു സംഘടനയുടെ മര്യാദകളിൽ പെടുന്നതല്ല. ‍ഡബ്ല്യുസിസി  എന്ന സംഘടനയുടെ ആശയങ്ങളെയും സിനിമ മേഖലയിൽ സംഘടനയുടെ ആവശ്യകതയെയും ഞങ്ങൾ എന്നും ബഹുമാനിക്കുകയും സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നവരാണ്. മറുപക്ഷമാണെന്ന് പറഞ്ഞു ചാപ്പ കുത്തി മാറ്റിനിർത്തപ്പെടുത്താൻ ശ്രമിക്കേണ്ട. അത് ഒരു ജനാധിപത്യ ബോധമില്ലായ്മയാണ്. സംഘടന ഇതിനുവേണ്ട നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്.

വിമർശനത്തിന് വിധേയമാകണം എങ്കിൽ അത് സ്വാഗതം ചെയ്യപ്പെടണം. രേവതിച്ചേച്ചിയെ പോലുള്ള മുതിർന്ന അംഗങ്ങൾ ഇതിനുവേണ്ട നിർദേശങ്ങൾ നൽകേണ്ടതാണ്. ഗീതു മോഹൻദാസിനെ പോലുള്ള ശക്തർ സംഘടനയ്ക്ക് മുകളിൽ വളരുമ്പോൾ, അവരുടെ അധികാര ദുർവിനിയോഗത്തിലൂടെ കളങ്കപ്പെടുന്നത് ഡബ്ല്യുസിസിയിലൂടെ സ്ത്രീത്വത്തിന് പുരോഗതി എന്ന പ്രതീക്ഷകൂടിയാണ്.

വെളിപ്പെടുത്തിയ സത്യങ്ങൾ സംഘടനയ്ക്കും പൊതുജനത്തിനും ഒന്നുകൂടെ വ്യക്തമാക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഗീതുമോഹൻദാസ് ഒരു പുതുമുഖ സംവിധാനകനിൽ വർഷങ്ങളായി നടത്തുന്ന വേട്ടയാടലിന്റെയും പീഡനങ്ങളുടെയും സത്യങ്ങൾ അടങ്ങിയ പരാതി ഇവിടെ കൂട്ടിച്ചേർക്കുന്നു. ഇത് ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകൾക്കും നിയമ സ്ഥാപങ്ങൾക്കും പടവെട്ടിന്റെ അണിയറ പ്രവർത്തകർ അയച്ചിരുന്ന പരാതിയുടെ പകർപ്പാണ്.

പ്രിവിലേജ് ഉള്ളവർക്ക് സത്യത്തിന്റെ കുത്തകയുണ്ട് എന്ന നുണക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. ചർച്ചകളെ ഭയമില്ലാതെ സ്വാഗതം ചെയ്യുന്നു.  സത്യം ജയിക്കട്ടെ.’’