അനിഖ സുരേന്ദ്രൻ ആദ്യമായി നായികയാകുന്നു;'ഓഹ് മൈ ഡാർലിങി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

oh my darling
 


ബാലതാരം അനിഖ സുരേന്ദ്രൻ ആദ്യമായി മലയാളത്തിൽ നായികയാകുന്ന ഓഹ് മൈ ഡാർലിങ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.നടൻ മമ്മൂട്ടിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചത്. 

ചിത്രത്തിൽ മെൽവിൻ ജി ബാബു, മുകേഷ്, ലെനാ, ജോണി ആന്റണി, മഞ്ജു പിള്ളൈ, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.മുൻപെങ്ങും പറയാത്ത കൗമാര പ്രണയകഥയാണ് ഓഹ് മൈ ഡാർലിംഗിന്റെ അടിസ്ഥാന പ്രമേയം.


ആഷ് ട്രീ വെഞ്ചേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിന്റെ നിർമ്മാണം.ജിനീഷ് കെ ജോയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്  ആൽഫ്രഡ്‌ ഡി സാമുവൽ ആണ് സംവിധാനം നിർവഹിക്കുന്നത്.