ആദിത്യന്റെ 'ഹൃദയ'ത്തിൽ അഞ്ജലി; ഹൃദയം താരങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞു

hrdayam
 വിനീത് ശ്രീനിവാസന്റെ  ‘ഹൃദയത്തി’ലൂടെ സെൽവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടി അഞ്ജലി എസ് നായര്‍ വിവാഹിതയാകുന്നു. ഹൃദയത്തിലെ  തന്നെ  ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്  ശ്രദ്ധേയനായ ആദിത്യന്‍ ചന്ദ്രശേഖരാണ് അഞ്ജലിയുടെ വരൻ.


ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചിത്രങ്ങള്‍ പങ്കുവച്ച് അഞ്ജലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘ഞങ്ങള്‍ പ്രണയത്തിലായതാണോ, അല്ലെങ്കില്‍ പ്രണയം ഞങ്ങളെ തെരഞ്ഞെടുത്തതോ’ എന്ന് കുറിച്ചുകൊണ്ടാണ് ആദിത്യനുമൊപ്പമുള്ള ചിത്രങ്ങള്‍ അഞ്ജലി പങ്കുവച്ചത്.