ഫ്ലോറൽ ഔട്ട്ഫിറ്റിൽ അതീവ ഗ്ലാമറസായി അനുപമ പരമേശ്വരൻ

5

'പ്രേമ'ത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അനുപമ പരമേശ്വരൻ. ആദ്യ ചിത്രം തന്നെ ഹിറ്റായതോടെ അനുപമയുടെ കരിയറും മാറി മറിഞ്ഞു. നടി സോഷ്യൽ മീഡിയയിലും സജീവമാണ്. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം ആരാധകരുടെ നല്ല പ്രതികരണവും ലഭിക്കാറുണ്ട്. അത്തരത്തിൽ അനുപമ പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫ്‌ലോറൽ ഔട്ട്ഫിറ്റിൽ അതീവ ഗ്ലാമറസായിട്ടാണ് അനുപമ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ആരിഫ് മിൻഹാസാണ് ചിത്രങ്ങൾ പകർത്തിയത്. ആക്സസറീസായി കമ്മൽ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഭംഗിയുള്ള ചുരുണ്ട മുടി അഴിച്ചിട്ടിരിക്കുകയാണ്.