അര്‍ജുന്‍ അശോകന്റെ 'തട്ടാശ്ശേരി കൂട്ടം' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

thattasery koottam
 


 നവാഗതനായ അനൂപ് പത്മനാഭന്‍ സംവിധാനം ചെയ്ത ചിത്രം 'തട്ടാശ്ശേരി കൂട്ടം' ഒടിടിയിലേക്ക്. അര്‍ജുന്‍ അശോകന്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമ നവംബര്‍ 11 നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം പ്രമുഖ പ്ലാറ്റ്‌ഫോം ആയ സീ 5 ലൂടെ സ്ട്രീമിംഗിന് ഒരുങ്ങുകയാണ്. ജനുവരി 13ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും.


 

ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ഗണപതി, വിജയരാഘവന്‍, സിദ്ദിഖ്, അനീഷ് ഗോപന്‍, ഉണ്ണി രാജന്‍ പി ദേവ്, അല്ലു അപ്പു, സുരേഷ് മേനോന്‍, ശ്രീലക്ഷമി, ഷൈനി സാറ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. ജിയോ പി വിയുടേതാണ് കഥ.

ജിതിന്‍ സ്റ്റാന്‍സിലോവ്‌സ് ആണ് ഛായാഗ്രാഹകന്‍. ബി കെ ഹരിനാരണന്‍, രാജീവ് ഗോവിന്ദന്‍, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന്‍ സംഗീതം പകരുന്നു. ഹരിശങ്കര്‍, നജീം അര്‍ഷാദ്, നന്ദു കര്‍ത്ത, സിത്താര ബാലകൃഷ്ണന്‍ എന്നിവരാണ് ഗായകര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് കെ പി ജോണി, ചന്ദ്രന്‍ അത്താണി, ശരത്ത് ജി നായര്‍, ബൈജു എന്‍ ആര്‍, പ്രൊജക്റ്റ് ഹെഡ് റോഷന്‍ ചിറ്റൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ്, കലാസംവിധാനം അജി കുറ്റിയാണി. മേക്കപ്പ് റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സഖി എല്‍സ, എഡിറ്റിംഗ് വി സാജന്‍, സ്റ്റില്‍സ് നന്ദു, പരസ്യകല കോളിന്‍ ലിയോഫില്‍, പ്രൊഡക്സന്‍ മാനേജര്‍ സാബു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശ്രീക്കുട്ടന്‍ ധനേശന്‍ എന്നവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.