ബിടിഎസിലെ ആദ്യത്തെ സോളോ സോങ് ;ഒറ്റദിവസം ഏഴു ലക്ഷത്തില്‍ അധികം കോപ്പികൾ

bts
 

ബിടിഎസിലെ ജിന്‍ ആദ്യത്തെ സോളോ സോങ്ങുമായി എത്തിയിരിക്കുകയാണ്. ദി ആസ്ട്രോനോട്ട് എന്നു പേരു നല്‍കിയിരിക്കുന്ന ഗാനം ഒറ്റ ദിവസം കൊണ്ട് ഏഴു ലക്ഷത്തില്‍ അധികം കോപ്പികളാണ് വിറ്റുപോയത്. ഗാനം പുറത്തിറങ്ങി അടുത്ത ദിവസം 7,00,754 കോപ്പികളാണ് വിറ്റുപോയതെന്ന് ജിന്നിന്റെ ഏജന്‍സിയായ ബിഗ് ഹിറ്റ് മ്യൂസിക് വ്യക്തമാക്കി. സിംഗിള്‍ ട്രാക്ക് ആല്‍ബത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച വില്‍പ്പനയാണിത്.  

യുഎസ് ബ്രിട്ടന്‍, ജര്‍മനി ഉള്‍പ്പടെയുള്ള 97 രാജ്യങ്ങളിലും ആസ്ട്രോനോട്ട് ടോപ് സോങ്ങ്‌സില്‍ ഒന്നാമതാണ്. അപ്രതീക്ഷിതമായി ഭൂമിയിലേക്ക് ഇറങ്ങുന്ന ബഹിരാകാശ യാത്രികനെക്കുറിച്ചുള്ളതാണ് ഗാനം. പോപ്പ് റോക്ക് വിഭാഗത്തില്‍പ്പെടുന്ന പാട്ട് യൂട്യൂബിലും ട്രെന്‍ഡിങ്ങാണ്. 17 മില്യണ്‍ പേരാണ് ഇതിനോടകം പാട്ട് കണ്ടത്.
ദി ആസ്ട്രോനോട്ടിന്റെ പ്രമോഷണല്‍ പരിപാടികള്‍ക്കു ശേഷം സംഗീത ലോകത്ത് നിന്ന് മാറി നില്‍ക്കാനുള്ള തീരുമാനത്തിലാണ് ജിന്‍. നിര്‍ബന്ധിത സൈനിക സേവനത്തിനായാണ് ജിന്‍ പാട്ടില്‍ നിന്ന് ഇടവേളയെടുക്കുന്നത്.