ബാബുരാജിന്റെ മകന് വിവാഹിതനായി
Fri, 6 Jan 2023

നടന് ബാബുരാജിന്റെ മകന് അഭയ് വിവാഹിതനായി. ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹശേഷം നടത്തിയ റിസപ്ഷന് പങ്കെടുത്തു. ഡിസംബര്‍ 31നാണ് മനസമ്മതം നടന്നത്. വിവാഹത്തിന്റേയും റിസപ്ഷന്റേയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
ബാബു രാജിന്റെ ആദ്യ ഭാര്യയിലെ മകനാണ് അഭയ്. അഭയ്ക്ക് അക്ഷയ് എന്നൊരു സഹോദരന് കൂടിയുണ്ട്. നടി വാണി വിശ്വനാഥുമായായിരുന്നു ബാബു രാജിന്റെ രണ്ടാം വിവാഹം. ഇരുവര്‍ക്കും ആര്‍ച്ച, ആരോമല്‍ എന്നീ രണ്ട് മക്കളുണ്ട്.