ഷമ്മിയും മൈക്കിളും ഒന്നിക്കുന്ന ഭീഷ്- മാൻ;വീഡിയോ വൈറൽ

bheeshman

ഭീഷ്മ പർവ്വത്തിലെ മമ്മൂട്ടിയുടേയും ഫഹദ് ഫാസിലിന്റെ കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയുടെയും കഥാപാത്രങ്ങളെ ഒന്നിച്ച് ഒരുക്കിയ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മമ്മൂട്ടിയുടെയും ഫഹദ് ഫാസിലിന്റെയും കഥാപാത്രങ്ങൾ ഒരു സൂപ്പർ ഹീറോ ചിത്രത്തിൽ ഒന്നിച്ചാൽ എങ്ങനെ ആകുമെന്ന അനിമേഷൻ വിഡിയോ പുറത്തുവിട്ടിരിക്കുന്നത് നിദീപ് വർഗീസ് എന്ന യുവാവാണ്. അതേസമയം ഭീഷ്മാൻ വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

ഭീഷ്മ പർവ്വത്തിലെ മൈക്കിളിനേയും കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയെയുമാണ് വിഡിയോയിൽ കാണുന്നത്. മമ്മൂട്ടിയുടെ കഥാപാത്രം സേതുരാമയ്യരായി ജീവിക്കുകയും മറ്റുള്ളവർക്ക് ആപത്ത് ഉണ്ടാകുമ്പോൾ ഭീഷ്മനാവുകയും ചെയ്യുന്നതാണ് വിഡിയോയിൽ കാണുന്നത്. ഒപ്പം വില്ലൻ ജോക്കറായി ഫഹദിന്റെ ഷമ്മിയും വിഡിയോയിൽ എത്തുന്നുണ്ട്. ‘ഷമ്മി ഹീറോയാടാ ഹീറോ’, പനിവരുന്നുണ്ട് അവറാച്ചാ, കുറയ്ക്കണ്ടവരുടെ എണ്ണം കൂടിവരുന്നുണ്ട്, ‘ചാമ്പിക്കോ’ തുടങ്ങിയ ഡയലോഗുകളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.