ബോളിവുഡ് താരവും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയുടെ ചെറുകഥ ​​​​​"സലാം നോനി അപ്പ" സിനിമയാകുന്നു

  mm

മുംബൈ: മുൻ ബോളിവുഡ് താരവും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയുടെ ചെറുകഥ ​​​​​"സലാം നോനി അപ്പ" സിനിമയാകുന്നു. "ലക്ഷ്മി പ്രസാദിന്റെ ഇതിഹാസം" ( ദ ലെജന്റ് ഓഫ് ലക്ഷ്മി പ്രസാദ്) എന്ന നോവലിലെചെറുകഥ ബിഗ്സ്ക്രീനിലേക്കെത്തുന്ന വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ​ബോളിവുഡ് നായകൻ അക്ഷയ് കുമാറിന്റെ ഭാര്യ കൂടിയാണ് ട്വിങ്കിൾ ഖന്ന.

ട്വിങ്കിളിന്റെ മുത്തശ്ശിയുടെയും അവരുടെ സഹോദരിയുടെയും ജീവിതം ആസ്പദമാക്കി രചിച്ചതാണ് ​​​​​"സലാം നോനി അപ്പ". അ​പ്പ്ളോസ് എന്റർടെയിൻമെന്റ്, എലിപ്സിസ് എന്റർടെയിൻമെന്റ്, മിസിസ് ഫണ്ണിബോൺസ് മൂവീസ് എന്നീ കമ്പനികൾ ചേർന്ന് നിർമിക്കുന്ന കോമഡി റൊമാന്റിക് ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യരംഗത്ത് പ്രവർത്തിക്കുന്ന സൊനാൽ ദബ്രാലാണ്.