തനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ അറിയിച്ചു

sa

മുംബൈ: തനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ അറിയിച്ചു. രോഗനിർണയത്തെ തുടർന്ന് വരാനിരിക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യ പവലിയനിലേക്കുള്ള തന്റെ സന്ദർശനം റദ്ദാക്കിയതായി 54 കാരനായ താരം പറഞ്ഞു.

2022ലെ ഇന്ത്യാ പവലിയനിൽ നമ്മളുടെ സിനിമക്കായി എത്താൻ ശരിക്കും കാത്തിരിക്കുകയായിരുന്നു. പക്ഷേ ദുഃഖത്തോടെ കോവിഡ് പോസിറ്റീവായ വിവരം അറിയിക്കുന്നു. വിശ്രമിക്കും. നിങ്ങൾക്കും നിങ്ങളുടെ മുഴുവൻ ടീമിനും ആശംസകൾ നേരുന്നു. അവിടെ ഉണ്ടാകുന്നില്ല എന്നത് ശരിക്കും നഷ്ടമാകും' -നടൻ ട്വിറ്ററിൽ കുറിച്ചു.