300 കോടിയുമായി ബ്രഹ്മാസ്ത്ര

brahmastra
രൺബീർ കപൂറും ആലിയ ഭട്ടും ഒന്നിച്ച ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്റെ  ബോക്സ് ഓഫീസ് കളക്ഷൻ ലോകമെമ്പാടും 300 കോടി ആയി.അയാൻ മുഖർജി ആണ് ചിത്രത്തിന്റെ  സംവിധാനം. ഈ വര്‍ഷം ഏറ്റവും മികച്ച ആഗോള ഓപ്പണിംഗ് നേടിയ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ബ്രഹ്‌മാസ്ത്ര ഇടംനേടി.രണ്ട് ഭാഗങ്ങളായാണ് ബ്രഹ്‌മാസ്ത്ര എത്തുക അതില്‍ 'ബ്രഹ്‌മാസ്ത്ര: ഭാഗം ഒന്ന്: ശിവ' യാണ് സപ്റ്റംബര്‍ 9ന് തിയേറ്ററുകളിലെത്തിയത്. രണ്‍ബീര്‍ കപൂര്‍, അമിതാഭ് ബച്ചന്‍, ആലിയ ഭട്ട്, നാഗാര്‍ജുന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ഷാറൂഖ് ഖാന്‍ അതിഥി വേഷത്തിലും എത്തുന്നുണ്ട്.

ചിത്രത്തിന്റെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകന്‍ എസ്.എസ്. രാജമൗലിയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ രാജമൗലിയാണ് ഈ ചിത്രം തിയറ്ററുകളിലെത്തിച്ചത്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ലൈറ്റ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.