സഹോദരനും അമ്മയും അച്ഛനും;2022 ലെ മഹേഷ് ബാബുവിന്റെ നഷ്ടങ്ങൾ

google news
mahesh babu
 നടൻ മഹേഷ് ബാബുവിനും  കുടുംബത്തിനും  2022 നഷ്ടങ്ങളുടെ വര്‍ഷമായി മാറിയിരിക്കുകയാണ്. മൂന്ന് കുടുംബാംഗങ്ങളെയാണ് മഹേഷ് ബാബുവിന് ഈ വര്‍ഷം നഷ്ടമായത്. ജനുവരി 8നു  ജ്യേഷ്ഠ സഹോദരനായ രമേശ് ബാബു മരണപെട്ടിരുന്നു. കോവിഡ് ബാധിതനായതിനാല്‍ ജ്യേഷ്ഠന്റെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മഹേഷ് ബാബുവിന് സാധിച്ചിരുന്നില്ല.  

'നിങ്ങള്‍ എന്റെ പ്രചോദനമായിരുന്നു, നിങ്ങളായിരുന്നു എന്റെ ശക്തി. നിങ്ങളായിരുന്നു എന്റെ ധൈര്യം, നിങ്ങള്‍ എന്റെ എല്ലാം ആയിരുന്നു, നിങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍, ഞാന്‍ ഇന്ന് കാണുന്നതിന്റെ പകുതി പോലും ആകില്ലായിരുന്നു. നിങ്ങള്‍ എനിക്കായി ചെയ്ത എല്ലാത്തിനും നന്ദി. ഇനി വിശ്രമിക്കുക...വിശ്രമിക്കുക...ഈ ജീവിതത്തിലും എനിക്ക് മറ്റൊരു ജീവിതമുണ്ടെങ്കില്‍ അതിലും നിങ്ങള്‍ എന്നും എന്റെ സഹോദരനായിരിക്കും. എന്നെന്നും നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു'എന്നായിരുന്നു  സഹോദരന്റെ വിയോഗത്തിന് പിന്നാലെ മഹേഷ് ബാബു പങ്കുവെച്ച കുറിപ്പ്.

സഹോദരന്റെ മരണ ശേഷം  ഏകദേശം 2 മാസത്തിനുള്ളില്‍ മഹേഷ് ബാബുവിന് അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ടു. സെപ്തംബര്‍ 28ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്  മഹേഷ് ബാബുവിന്റെ അമ്മ ഇന്ദിരാദേവിയുടെ മരണപെട്ടത്. അമ്മയുടെ വിയോഗത്തിന് ശേഷം, മഹേഷ് ബാബുവിന്റെ പിതാവും മുതിര്‍ന്ന നടനുമായ കൃഷ്ണയും  നവംബര്‍ 15ന് ഹൃദയസ്തംഭനം  മൂലം മരണപെട്ടു. 

Tags