ആമിർ ഖാന്റെ 'ലാൽ സിംഗ് ഛദ്ദ' ബഹിഷ്ക്കരിക്കാൻ ആഹ്വാനം

amir khan
 നാല് വർഷത്തിന് ശേഷം തിരിച്ചെത്തുന്ന ആമിർ ഖാന്റെ  ലാൽ സിംഗ് ഛദ്ദ ഓഗസ്റ്റ് 11 ന് റിലീസിന് തയ്യാറെടുക്കുകയാണ്‌. എന്നാൽ ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ ചിത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. #BoycottLaalSinghChaddha സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്. 

നേരത്തെ ആമിര്‍ ചിത്രം ദംഗലിനെതിരെയും ഇത്തരം ബഹിഷ്‌കരണ ആഹ്വാനമുണ്ടായിരുന്നു ഇന്ത്യയില്‍ അസഹിഷ്ണുത കാരണം ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന ആമിര്‍ ഖാന്റെ പരാമര്‍ശം വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ വിവാദമായിരുന്നു. അതിന് ശേഷം തുടരെ തീവ്ര ദേശീയവാദികളുടെയും ഹിന്ദുത്വവാദികളുടെയും നിരന്തര ആക്രമണത്തിന് ഇരയാവാറുണ്ട് ആമിര്‍. ആമിര്‍ ഖാന്‍ ഹിന്ദു വിരുദ്ധനാണെന്ന് ഹിന്ദുത്വവാദികള്‍ ആരോപിക്കുന്നു. 

ഇതേക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചുകൊണ്ട് ആമിർ ഖാൻ മാധ്യമ അഭിമുഖത്തിന് നൽകിയിരുന്നു. ഒരു സിനിമ ചെയ്യാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വരും. ഒരു നടൻ മാത്രമല്ല, എത്ര പേരുടെ വികാരങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. സിനിമ കണ്ടുകഴിഞ്ഞാൽ, അത് ഇഷ്ടപ്പെടാനും, ഇഷ്ടപ്പെടാതിരിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്. എന്നാൽ  സിനിമ റിലീസിന് മുൻപേയുള്ള ഇത്തരം കാര്യങ്ങൾ എന്നെ വേദനിപ്പിച്ചു. എന്തുകൊണ്ടാണ് ആളുകൾ ഇത് ചെയ്യുന്നതെന്ന് അറിയില്ല. ഞാൻ ഈ രാജ്യത്തെ സ്നേഹിക്കുന്നില്ലെന്ന് ചിലർക്ക് തോന്നുന്നത് ഞാൻ സമ്മതിക്കുന്നു. എന്നാൽ അവർ ചിന്തിക്കുന്നത് ശരിയല്ലെന്ന് അവരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എന്റെ രാജ്യത്തെയും ജനങ്ങളെയും സ്നേഹിക്കുന്നു. ദയവായി എന്റെ സിനിമ ബഹിഷ്‌കരിക്കരുതെന്നും തിയേറ്ററിൽ പോയി സിനിമ കാണണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.''എന്നാണ് ആമിർ പറഞ്ഞത്.