ഷാരൂഖിനെ താരതമ്യം ചെയ്യുന്നത് അപമാനിക്കുന്നതിന് തുല്യം

dulquar
താനുമായി ഷാരൂഖിനെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നു ദുൽഖർ സൽമാൻ. വീർസാരയിലെ ഷാറുഖിന്റെ അഭിനയവുമായി സീതാരാമിലെ തന്റെ അഭിനയം താരതമ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദുൽഖർ. സീതാരാമം സിനിമയുടെ സക്സസ് മീറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

‘‘ഷാറൂഖ് ഖാന്‍ എപ്പോഴും ഒരു പ്രചോദനമാണ്.കരിയറിനെ കുറിച്ച് തനിക്ക് സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു. അത്രയ്ക്ക് അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ് ഷാറുഖ് ആളുകളുമായി ഇടപെടുന്നതില്‍ ഷാറുഖ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നെ ഷാറുഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം ഒരേയൊരു ഷാറുഖ് മാത്രമേ ഉണ്ടാകൂ,’ എന്നും ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി.

ആളുകള്‍ നിറഞ്ഞ ഒരു മുറിയില്‍ പോലും ഷാറുഖ് വളരെയധികം ശ്രദ്ധയോടെയാണ് പെരുമാറുന്നത്. ആ സമയം അദ്ദേഹം നിങ്ങളോട് സംസാരിക്കുകയാണെങ്കില്‍ ആ മുറിയില്‍ നിങ്ങള്‍ മാത്രമേയുള്ളൂ എന്ന് പോലും തോന്നിപ്പോകും. ഷാറുഖിന്റെ സിനിമകള്‍ വളരെയധികം ഇഷ്ടമാണ്. സഹോദരിയോടൊപ്പം തിയറ്ററിൽ പോയി ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ ഒന്നിലധികം തവണ കണ്ടിട്ടുണ്ട്. ആളുകളോട് എങ്ങനെ പെരുമാറണം, സ്ത്രീകളോട് എങ്ങനെ ഇടപെടണം എന്നെല്ലാമുള്ള കാര്യങ്ങളില്‍ ഷാറുഖ് ഖാന്‍ എല്ലാവര്‍ക്കും ഒരു വലിയ മാതൃകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.