പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി;വിജയ് ബാബുവിന്റെ അറസ്റ്റിനു സാധ്യത

vijay babu
 ബലാത്സം​ഗ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്  അറസ്റ്റിന് സാധ്യത. കേസിൽ അന്വേഷണം നടക്കുകയാണെന്നും  കൂടുതൽ വിവരങ്ങൾ പുറത്ത് പറയാനാകില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനിടെ ഫെയ്‌സ്ബുക്ക് തന്റെ ഫേസ്ബുക് ലൈവിൽ ഇരയുടെ പേര് വെളിപ്പെടുത്തി.ഇതോടെ  വിജയ് ബാബുവിനെതിരേ വീണ്ടും കേസെടുത്തു.വിജയ് ബാബു ഈ പെൺകുട്ടിയുമായുള്ള പരിചയവും എന്ന് മുതൽ ആണെന്ന് വെളിപ്പെടുത്തിയിരുന്നു .ഈ പെൺകുട്ടി അയച്ച മെസ്സേജുകളുടെ സ്ക്രീൻഷോട്ടും വെളിപ്പെടുത്തുമെന്നും ലൈവിൽ വ്യക്തമാക്കിയിരുന്നു 

ഗുരുതര വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. സിനിമാനടിയായ പരാതിക്കാരി 22നാണ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. സിനിമയിൽ കൂടുതൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി കൊച്ചിയിലെ ഫ്ലാറ്റിൽ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. തുടർന്ന് ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയിലൂടെ ജനപ്രിയ സിനിമകൾ നിർമ്മിച്ചാണ് വിജയ് ബാബു മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. നടനായി നിരവധി സിനിമകളിൽ വേഷമിട്ടിരുന്നു.