
ന്യൂഡല്‍ഹി: അനുവാദമില്ലാതെ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ പേരോ, ചിത്രമോ ശബ്ദമോ ഉപയോഗിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. നടന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഒരു വ്യക്തി എന്ന നിലയില്‍ ഇത് തന്റെ അവകാശമാണെന്നും അത് സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, ഹർജിക്കാരൻ വിവിധ പരസ്യ ചിത്രങ്ങളിൽ വേഷമിടുന്ന വ്യക്തിയാണെങ്കിലും നടൻറെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ താരപദവി ഉപയോഗിച്ച് മറ്റുള്ളവർ അവരുടെ ബിസിനസ് വളർത്തുന്നത് അമിതാഭ് ബച്ചനിൽ അതൃപ്തി ഉണ്ടാക്കുന്നു. ആയതിനാൽ ഇതു കേസെടുക്കാവുന്ന കുറ്റമാണെന്നും ജസ്റ്റിസ് നവീൻ ചൗള പറഞ്ഞു. കൂടാതെ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തോടും ടെലികോം സേവന ദാതാക്കളോടും അത്തരം കണ്ടന്റുകൾ നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു.